നീലേശ്വരത്ത് വൻ രാസലഹരി വേട്ട; പിടിച്ചത്…

നീലേശ്വരത്ത് വൻ രാസലഹരി വേട്ടയുമായി പോലീസ്. 671 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ്‌ റുക്‌ഷാദ് , അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയപ്പോഴാണ് ഇരുവരും എംഡിഎംഎയുമായി പിടിയിലായത്. പ്രതികൾക്കെതിരെ പോലീസ് ഉടൻ തുടർ നടപടികൾ സ്വീകരിക്കും. ഇവർ എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചെതെന്നടക്കമുള്ള കാര്യങ്ങളാകും അന്വേഷണ പരിധിയിൽ വരിക.

Related Articles

Back to top button