കേരള വെറ്ററിനറി സർവകലാശാലയിൽ അവസരം

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് തിരുവിഴാംകുന്നിലെ ഏവിയൻ റിസർച്ച് സ്റ്റേഷന് കീഴിലുള്ള റവല്യൂവിംഗ് ഫണ്ട് പൗൾട്രി പ്രോജക്റ്റിലേക്ക് ആണ് നിയമനം നടത്തുന്നത്. ഡിപ്ലോമ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 8.

ഒഴിവുകളുടെ വിശദാംശങ്ങൾ:

  • ഫീഡ് മിൽ ഇൻസ്ട്രക്ടർ – 1
  • ഫീഡ് മിൽ സൂപ്പർവൈസർ – 1
  • ക്ലർക്ക് കം അക്കൗണ്ടന്റ് – 1
  • ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് – 1
  • ഫീഡ് മിൽ ടെക്നീഷ്യൻ – 1

തസ്തികകളുടെ ശമ്പളവും യോഗ്യതയും

ഫീഡ് മിൽ ഇൻസ്ട്രക്ടർ

  • ദിവസവേതനം: 900 രൂപ (പ്രതിമാസം പരമാവധി 24,300 രൂപ)
  • യോഗ്യത: ബി.എസ്.സി (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്), ഫീഡ് മിൽ മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഫീഡ് മിൽ സൂപ്പർവൈസർ

  • ദിവസവേതനം 820 രൂപ (പ്രതിമാസം പരമാവധി 22,140 രൂപ)
  • യോഗ്യത: പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ, ഫീഡ് മിൽ സൂപ്പർവൈസറായി പ്രവൃത്തിപരിചയം.

Related Articles

Back to top button