KTDC ചെയർമാന്‍ സ്ഥാനത്തിലുറച്ച് അന്‍വർ…

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് പി വി അന്‍വര്‍. ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് തെരഞ്ഞടുപ്പിന് മുമ്പ് തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, യുഡിഎഫ് നേതാക്കള്‍ അത് സമ്മതിച്ചതാണെന്നുമാണ് പി വി അൻവർ പറയുന്നത്. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടകകക്ഷികള്‍ കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിലുറച്ച് അന്‍വറും രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പി വി അൻവറിൻ്റെ പ്രതികരണം.

Related Articles

Back to top button