കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിൽ രാവിലെ നടക്കാനെത്തിയവരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളയിൽ പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Related Articles

Back to top button