സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾക്ക്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കനത്ത സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മുട്ടത്തറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചത് വലിയ ആശങ്കയ്ക്കിടയാക്കി. ഉയരത്തിൽ പ്രവർത്തിച്ചിരുന്ന ക്രെയിൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (ATC) റഡാറിൽ പതിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പ് നൽകുകയായിരുന്നു.
ഈ സമയം വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. ഉടൻതന്നെ വിമാനത്താവള അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ക്രെയിൻ മാറ്റാൻ നിർദേശിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം ക്രെയിൻ താഴ്ത്താൻ സാധിക്കാതെ വന്നത് കൂടുതൽ ആശങ്കയുണ്ടാക്കി. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ താഴ്ത്താൻ കഴിഞ്ഞത്. സംഭവത്തിൽ വിമാനത്താവള അധികൃതർ പൂന്തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



