അലക്‌സ് വര്‍ഗീസ് കെഎംഎസ്സിഎല്ലിന്റെ പുതിയ എംഡി….

തിരുവനന്തപുരം: അലക്‌സ് വര്‍ഗീസ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പുതിയ എംഡിയാകും. ഡി. ബാലമുരളിയെ മാറ്റിയ ഒഴിവിലാണ് നിയമനം. കൊവിഡ് കാലത്തെ മരുന്നുവാങ്ങലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ബാലമുരളിയെ മാറ്റിയത്.
നാളെറെയായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ തലപ്പത്ത് നാഥനില്ലാതായിട്ട്. കഴിഞ്ഞ 10 വര്‍ഷത്തെ മരുന്ന് പര്‍ച്ചേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതും സാമ്പത്തിക ബാധ്യതയും ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്നോട്ട് അടിക്കുകയായിരുന്നു. ഇക്കാരണങ്ങളാല്‍ ചുമതല ഏല്‍പ്പിക്കുന്ന ആരും തലപ്പത്തേക്ക് വരാന്‍ തയാറാകുന്നില്ല.



