പക്ഷിപ്പനി വ്യാപനം….26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും…

ആലപ്പുഴ: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ അസുഖം ബാധിക്കപ്പെട്ട വളര്‍ത്തു പക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കും. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കും. മുന്‍കരുതലിന്റെ ഭാഗമായി 26,000 ത്തിലധികം വളര്‍ത്തുപക്ഷികളെ കൊല്ലാനാണ് തീരുമാനമായിരിക്കുന്നത്. ക്രിസ്തുമസ് അടുത്ത് നില്‍ക്കെ താറാവ്, കോഴി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് ഇത് കനത്ത തിരിച്ചടിയാവും. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാമെന്നും അതിനാല്‍ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button