കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം….

തിരുവനന്തപുരം : കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ആദായ നികുതി വകുപ്പിൽ സ്പോർട്സ് ക്വാട്ടയിൽ 119 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. മൂന്ന് തസ്തികകളിലായാണ് ഒഴിലുകൾ ഉള്ളത്. ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഡൽഹ റീജിയണിലാണ് നിയമനമെങ്കിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. നവംബർ 10 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ടാക്സ് അസിസ്റ്റന്റ് തസ്തികയിൽ 44 ഒഴിവുകളാണുള്ളത്. സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ ഒൻപതും മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 66 ഒഴിവുകളുമുണ്ട്. ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. പത്താം ക്ലാസ് വിജയിച്ചവർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലിഷ് ടൈപ്പിങ്ങിൽ നിശ്ചിത വേഗതയും ഉണ്ടായിരിക്കണം. കായിക യോഗ്യത നിർബന്ധമാണ്.

Related Articles

Back to top button