തിരഞ്ഞെടുപ്പ് സമയത്തും വർഗീയത പറയുന്നവരെ അകറ്റി നിർത്തിയെന്ന് വി.ഡി സതീശൻ…

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും മതേതര നിലപാടുകളെ പ്രകീർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുസ്ലിം ലീഗ് ശക്തി പ്രാപിച്ചത് അവരുടെ മതേതര നിലപാടുകൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മതേതര നിലപാടാണ് യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിയെന്നും അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്തും ഈ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. വർഗീയത പറയുന്നവരെ അകറ്റിനിർത്തിക്കൊണ്ടായിരുന്നു യുഡിഎഫ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



