വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്, ആവശ്യം ചികിത്സ’

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്ന് ഹമീദ് മാസ്റ്റര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യം. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്നും ഹമീദ് മാസ്റ്റര്‍ കുറ്റപ്പെടുത്തി.
വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഇവിടെ മാറാട് ഒന്നും ആവര്‍ത്തിക്കാന്‍ പോകുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും. കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. അത് അണഞ്ഞുപോകും. കോണ്‍ഗ്രസ് വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. അതില്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന സമയത്ത് ഒറ്റ അഭിപ്രായമേ ഉണ്ടാകും. ആ അഭിപ്രായത്തിന് ഒപ്പം മുസ്ലിം ലീഗ് ഉണ്ടാകും. ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികളോട് ആലോചിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും ഹമീദ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.




