അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിൽ തീപിടുത്തം; 2 ജീവനക്കാർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. അ‍ഞ്ച് പേർക്ക് പരിക്കേറ്റു. ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിനകത്ത് തീപടരുകയായിരുന്നു. അപകടത്തിൽ ഡാ‍‍ർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്. പബ്ബിലെ ജീവനക്കാരാണ് ഇരുവരും. പരിക്കേറ്റ അ‍ഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് ചാടിയിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

Back to top button