മിഷൻ ചക്കക്കൊമ്പൻ… ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റി, കാരണം..

ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നീളുന്നു. അതിരാവിലെ മുതൽ മിഷൻ ചക്കക്കൊമ്പൻ ദൗത്യം തുടങ്ങിയിരുന്നുവെങ്കിലും ആന ഇപ്പോൾ ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുകയാണ്. മയക്കുവെടിവയ്ക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റി. ചക്കക്കൊമ്പൻ പുലർച്ചെ ജലാശയത്തിൽ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. നിലവിൽ മയക്കുവെടി വയ്ക്കാനാവാത്ത സ്ഥലത്താണ് ആനയുള്ളത്. കൂടാതെ എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവക്കാരനുമാണ് ചക്കക്കൊമ്പൻ. ചക്കക്കൊമ്പനെ നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്.

Related Articles

Back to top button