ലൈംഗികാതിക്രമ ശ്രമം ചെറുത്തു; സഹോദരഭാര്യയെയും എട്ടുവയസ്സുകാരനെയും

ഉത്തർപ്രദേശിൽ ലൈംഗികാതിക്രമം ചെറുത്ത സഹോദരഭാര്യയെയും എട്ടുവയസ്സുകാരനായ കൊച്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബുദൗൺ ജില്ലയിലെ കൻഹ നഗ്ല ഗ്രാമത്തിൽ താമസിക്കുന്ന നിയാസ് ബാനോ (45), കൊച്ചുമകൻ അഫ്നാൻ (8) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബന്ധുവായ അസീം എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 13-ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. സംഭവദിവസം രാത്രി പ്രതി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. ലൈംഗികാതിക്രമ ശ്രമം ചെറുത്തതോടെ പ്രകോപിതനായ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ശബ്ദംകേട്ട് മുറിയിലേക്ക് കടന്നുവന്ന എട്ടുവയസ്സുകാരൻ അഫ്നാനെയും പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൃത്യത്തിനുശേഷം അന്നുരാത്രി തന്നെ പ്രതി ഡൽഹിയിലേക്ക് കടന്നുകളഞ്ഞു
