ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം

തിരുപ്പരൻകുൺട്രം ദീപം തെളിക്കലിൽ വിജയ് യുടെ ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം. സംഘപരിവാർ പ്രകോപനങ്ങളിൽ സർക്കാർ വീണില്ല. യഥാർത്ഥ ഭക്തരുടെ വികാരങ്ങളെ മാനിച്ച്, ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ പതിവുപോലെ ദീപം തെളിയിച്ചതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. പാരമ്പര്യങ്ങളും പൈതൃകവും പിന്തുടരുകയും, വിവിധ കോണുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങാതെ മതസൗഹാർദവും ജനങ്ങളുടെ ഐക്യവും സംരക്ഷിക്കുന്നതിനും ടിവികെ സർക്കാർ സ്വീകരിച്ച ഉറച്ച നടപടികളെ സിപിഎം അഭിനന്ദിക്കുന്നു. ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥന്റെ അനാവശ്യ ഇടപെടൽ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് സിപിഎം വ്യക്തമാക്കുന്നു.




