‘വി വി രാജേഷ് കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുമായേക്കാം’…

തിരുവനന്തപുരം മേയർ വി വി രാജേഷ് മോനെപ്പോലെയെന്ന് നടി മല്ലിക സുകുമാരൻ. അദ്ദേഹം കേന്ദ്രമന്ത്രിയും, തുടർന്ന് പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയേക്കാം. നല്ലത് ചെയ്താൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നതാണ് ശീലമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്കായി മേയർ മുന്നോട്ട് വച്ച ഇരുമ്പ് അടുപ്പ് രണ്ടായിരം എണ്ണം ഞാനോ മക്കളോ കൊടുക്കും. നല്ലത് ചെയ്താൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കും. കൊള്ളരുതായ്മ ചെയ്താൽ വിമർശിക്കുന്നത് തുടരുമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. മേയറുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം കാർത്തിക ദീപം തെളിക്കൽ ചടങ്ങിലും മല്ലിക സുകുമാരൻ പങ്കെടുത്തു.

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണിക്കുകയാണെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞിരുന്നു. ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നുണ്ട്. ചുടുകല്ലടുപ്പുകൾ പരമാവധി ഒഴിവാക്കണമെന്നായിരുന്നു മേയറുടെ നിർദേശം.

Related Articles

Back to top button