തൃശൂർ വലപ്പാട് ആനവിഴുങ്ങിയിൽ കാർ ലോറിക്ക് പിറകിലടിച്ച് അപകടം

തൃശൂർ വലപ്പാട് ആനവിഴുങ്ങിയിൽ കാർ ലോറിക്ക് പിറകിലടിച്ച് അപകടം. ഒരാൾ മരിച്ചു. കോഴിക്കാട് വേങ്ങേരി സ്വദേശി പാലത്തുകണ്ടി രവീന്ദ്രൻ (60) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രവീന്ദ്രന്റെ ഭാര്യ ലത(50), മകൻ അമിത് (31), ഗീത മണി(64), ശശിധരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം.

Related Articles

Back to top button