കൊല്ലം അഞ്ചലിൽ ജയിൽ ജീവനക്കാരൻ മരിച്ച നിലയിൽ

കൊല്ലം അഞ്ചലിൽ ജയിൽ ജീവനക്കാരനായ യുവാവ് മരിച്ച നിലയിൽ. അഞ്ചൽ ആർച്ചൽ സ്വദേശി കിരൺ കെ. നായർ ( 30) ആണ് മരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായിരുന്നു കിരൺ.
വീട്ടിൽ ജീവനൊടുക്കിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കിരണും മാതാപിതാക്കളും കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

Related Articles

Back to top button