എൽപിഎസ്ടി സമരം: അനുനയത്തിന്റെ സൂചനകൾ ഇല്ല

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം ഇന്ന് 143-ാം ദിവസത്തിലേക്ക് കടന്നുവെങ്കിലും അനുനയത്തിന്റെ സൂചനകൾ ഇല്ല. ഉദ്യോഗാർത്ഥികളുമായി ഇതുവരെ സർക്കാർ തുടർ ചർച്ചയ്ക്ക് ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞാഴ്ച സമരനേതാവ് വളർമതിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ബുധനാഴ്ചയ്ക്കുള്ളിൽ വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തുടർചർച്ച സംബന്ധിച്ച സൂചനകളൊന്നും സർക്കാർ നൽകിയിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ എൽപിഎസ്ടി വിഷയം ചർച്ചയാകില്ലെന്നാണ് സൂചന. അധ്യാപക – വിദ്യാർത്ഥി അനുപാതം കുറച്ചില്ലെങ്കിൽ റിട്ടയർമെന്റ് ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം




