ആറളത്ത് വീട്ടിലെ കുളിമുറിയിൽ രാജവെമ്പാല…. ആസ്ബറ്റോസ് ഷീറ്റിനിടയിൽ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടി

കണ്ണൂർ: ആറളത്തെ ഷിജുവിന്റെ വീട്ടിലെ കുളിമുറിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരയ്ക്ക് അടിവശത്തായി പാമ്പ് പതുങ്ങിയിരിക്കുകയായിരുന്നു. കുളിമുറിക്കുള്ളിൽ അസ്വാഭാവികമായ അനക്കം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കൂറ്റൻ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞയുടൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി. ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.

ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചത്. പിടികൂടിയ പാമ്പിനെ പിന്നീട് ആറളത്തെ ഉൾവനത്തിൽ സുരക്ഷിതമായി തുറന്നുവിട്ടു. വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്. ആറളത്തെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button