കേരളം ഭരിക്കുന്നത് ജീവനക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ….

പത്തനംതിട്ട : പത്തുവർഷത്തെ ദുർഭരണത്തിൽ നിന്നും വ്യത്യസ്തമായി സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ചേർത്ത് പിടിക്കുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ട് യു.ഡി.എഫ്. സർക്കാർ മുന്നേറുമ്പോൾ സമരങ്ങളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും സ്വന്തം നിലനിൽപ്പിനായുള്ള ഇടതുസംഘടനകളുടെ ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.



