മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്ത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് മുൻ മന്ത്രിക്കെതിരെ കേസെടുക്കുക. വി. അബ്ദുറഹിമാന് പുറമെ അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും കേസിൽ പ്രതി ചേർക്കും.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയതിനുമാണ് നടപടി. നേരത്തെ മുൻ മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഗവർണർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള നിലവിലെ പ്രത്യേക അന്വേഷണ സംഘം തന്നെ കേസ് തുടർന്നും അന്വേഷിക്കും.

Related Articles

Back to top button