പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം… നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കൊല്ലം കോർപ്പറേഷൻ പരിധിയിൽ നാളെ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോർപ്പറേഷൻ പരിധിയിലുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അവ മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Related Articles

Back to top button