കൊല്ലത്ത് മദ്യലഹരിയിൽ അരുംകൊല…തലയിൽ കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം

സംസ്ഥാനത്ത് വീണ്ടും മദ്യലഹരിയിൽ അരുംകൊല. കൊല്ലം അഞ്ചാലംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. സുരേഷ് ബാബുവിനെ കല്ല് കൊണ്ട് തലയ്കക്കടിച്ച് കൊന്നത് ഗ്ലാസ് മേറ്റായ ബിജു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. ലഹരി മൂപ്പിച്ച തർക്കത്തിൽ ബിജു സുരേഷിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതിയായ ബിജു കടന്നു കളയുകയായിരുന്നു. ഇന്നലെയാണ് കൊലപാതകം നടന്നത് എന്നാണ് സംശയം. പനയം കൈപ്പള്ളി തോട്ടം വീട്ടിൽ ബിജു (46) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button