എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഷൈനിയുടെ മരണം സ്ഥിരീകരിച്ചത്. പണിക്കിടെ പനി കൂടിയതിനെത്തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളിയായ ഷൈനിയെ ഈ മാസം ഒന്നിന് കൂരാച്ചുണ്ട് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യ നില വഷളായതോടെ മൂന്നാം തിയതി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും രണ്ടുദിവസം മുൻപാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ രണ്ടുദിവസവും ഷൈനി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ മരണം സംഭവിച്ചത്. ഭർത്താവ്: ഷാജു. മകൾ: അലീന. മരുമകൻ: സുനിൽ തൂങ്കുഴി. സഹോദരങ്ങൾ: ജോർജ്, സാലി, ആന്റോ. സംസ്കാരം വ്യാഴാഴ്ച ഒൻപതിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

Back to top button