ഖത്തറിലെ സ്ഫോടനം….അര്‍ജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും…

ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പുലര്‍ച്ചെ 2.30ന് കോഴിക്കോട് എത്തിക്കും. അഞ്ച് മണിക്ക് തൂണേരിയിലെ വീട്ടിലെത്തിക്കും. എട്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌ക്കാരം.കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുന്‍ ഈ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു.

ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ അറ്റകുറ്റ പണിക്കിടെ ഞായറാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേരാണ് അപകടത്തില്‍ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ 66 പേര്‍ക്ക് പരുക്കേറ്റതായും ഊര്‍ജകാര്യ മന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒ-യുമായ സാദ് ഷെരിദ അല്‍-കാബി ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Related Articles

Back to top button