സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്;..വീണ ടിയെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അടുത്ത ആഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അല്‍പ്പസമയം മുന്‍പാണ് പൂര്‍ത്തിയായത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഒന്‍പത് മണിക്കൂറാണ് ചോദ്യംചെയ്തത്. നേരത്തെ ഏഴ് മണിക്കൂര്‍ വീണയെ ചോദ്യംചെയ്തിരുന്നു. എസ്എഫ്‌ഐഒയില്‍ നിന്ന് ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യംചെയ്യല്‍.

ആദ്യഘട്ട ചോദ്യംചെയ്യലില്‍ വീണയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇ ഡി പറയുന്നത്. സിഎംആര്‍എല്ലിന് നല്‍കിയ സേവനം സംബന്ധിച്ച മൊഴിയിലും 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴിയിലുമാണ് പൊരുത്തക്കേട് ഉണ്ടായിരുന്നത്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു ഇന്നത്തെ ചോദ്യംചെയ്യല്‍. 134 രേഖകളാണ് ഇ ഡിയ്ക്ക് ഇന്നലെ എസ്എഫ്‌ഐഒയില്‍ നിന്നും ലഭിച്ചത്. വീണയും എക്‌സാലോജിക്കും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകളും വീണയുടെ ഐടി റിട്ടേണും വിശദമായ മൊഴിപ്പകര്‍പ്പുമാണ് എസ്എഫ്‌ഐഒ കൈമാറിയത്.

Related Articles

Back to top button