ഡൽഹി വിമാനത്താവളത്തിന് സമീപം ലേസർ ലൈറ്റുകൾക്ക് നിരോധനം…. കാരണമിത്…

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് (IGI Airport) ചുറ്റുമുള്ള പാലം സബ്-ഡിവിഷൻ പരിധിയിൽ ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതിൽ 60 ദിവസത്തെ നിരോധനം ഏർപ്പെടുത്തി ഡൽഹി പൊലീസ്. ഹോട്ടലുകളിലേതുൾപ്പടെയുള്ള ആഘോഷ പരിപാടികൾക്ക് ലേസർ ബീമുകൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. ലേസർ ബീമുകൾ പൈലറ്റുമാരുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഈ മാസം 18 മുതൽ ആണ് നിരോധനം പ്രാബല്യത്തിൽ വന്നത്. ജനുവരി 16 വരെ നിയന്ത്രണം തുടരും.ലേസർ ലൈറ്റുകൾ കാഴ്ചയെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് പൈലറ്റുമാർ ATC യെ അറിയിച്ചിരുന്നു.


