ആലപ്പുഴയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ….

ആലപ്പുഴ: പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ ദാരുണമായി മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നൻ (68) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുള്ള പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴാണ് പൊന്നന് നേരെ കടന്നലുകളുടെ കൂട്ട ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെങ്കിലും, അവശ നിലയിൽ അദ്ദേഹം നടന്ന് വീടിന് സമീപമെത്തുകയായിരുന്നു. ഇവിടെയെത്തിയ ഉടൻ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പൂച്ചാക്കലിലെയും തുടർന്ന് ചേർത്തലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button