ജില്ലയിൽ കാർ മറിഞ്ഞ് അപകടത്തിൽ ഒരു മരണം….

എലപ്പാറക്ക് സമീപം നാലാംമൈലിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. വിനോദ യാത്രയ്‌ക്കെത്തിയ അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) ആണ് മരിച്ചത്.അഭിഷേകിൻ്റെ ഭാര്യ കാവ്യ , അഭിറാം, അപ്സ എന്നിവരെ പരുക്കുകളടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒപ്പം മറ്റൊരാൾ കൂടെ ഉണ്ടായിരുന്നതായാണ് വിവരം.

എന്നാൽ, ഇയാളുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. 28കാരനായ അഭിഷേകാണ് അപകടത്തിൽ മരണപ്പെട്ടത്. ഇയാളുടെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ കാർ നാലാം മൈൽ പാലത്തിൽ നിന്നും ചിന്നാർ ആറ്റിലേക്ക് മറിയുകയായിരുന്നു.

Related Articles

Back to top button