മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്രീസർ പ്രവർത്തനരഹിതം….പ്രതിഷേധത്തിന് ഡിവൈഎഫ്ഐ

ഫ്രീസർ തകരാറിലായതിനാൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ അഴുകിയ സംഭവത്തില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തും. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായതിനെ തുടര്‍ന്ന് അതില്‍ സൂക്ഷിച്ചിരുന്ന തന്റെ അമ്മയുടെ മൃതദേഹം അഴുകി എന്നാണ് പറവൂര്‍ സ്വദേശിയായ വിനേഷ് നൽകി പരാതി. ഇതിന് പിന്നാലെ കയ്പമംഗലം സ്വദേശി അബ്ദുള്‍ റസാഖിന്റെ മൃതദേഹവും ഇത്തരത്തില്‍ അഴുകിയിരുന്നുെവന്ന പരാതി കൂടി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു വിനേഷിൻ്റെ ആരോപണം. സ്വന്തം അമ്മയ്ക്ക് ഒരു അന്ത്യചുംബനം നല്‍കാന്‍ പോലും സാധിച്ചില്ലെന്നും വിനേഷ് പറഞ്ഞിരുന്നു.



