ഭീകരവാദത്തിനെതിരെ പാകിസ്താന് കടുത്ത മറുപടിയുമായി ഇന്ത്യ….

ഭീകരവാദത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് കടുത്ത മറുപടിയുമായി ഇന്ത്യ. വർഷങ്ങളോളം യുഎന്നിൽ നുണകൾ ആവർത്തിച്ചാൽ യഥാർത്ഥ ചിത്രം മറച്ചുവെക്കാനാകില്ലെന്ന് ഇന്ത്യയുടെ പ്രതിനിധിമുന്നറിയിപ്പ് നൽകി. പകൽ സമയത്ത് സുരക്ഷ ഉറപ്പാക്കണം എന്ന് പറയുന്നവർ രാത്രികാലങ്ങളിൽ ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നുവെന്നും വിമർശനം. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്ലോട്ട് ആണ് മറുപടി നൽകിയത്.
ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് യുഎന്നിൽ ഇന്ത്യ വ്യക്തമാക്കി. പാക് അധീന കശ്മീരിൽ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. ദീർഘകാലമായി അവർ ക്രൂരമായ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ദീർഘകാല ചരിത്രമുള്ളവരാണ് അവകാശത്തെ പറ്റി സംസാരിക്കുന്നതെന്ന് പെറ്റൽ ഗഹ്ലോട്ട് കുറ്റപ്പെടുത്തി.



