17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം’… ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ….

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയില്‍. ജയബാലകൃഷ്ണനെ വാഹനം ഇടിച്ച പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം എന്നാണ് ആവശ്യം. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേസാണിത്. ജാമ്യം നല്‍കി പ്രതിയെ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. പ്രതിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ അയക്കണം.

കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായത്. മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടി.

പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം അടക്കം നല്‍കിയ അപ്പീലുകള്‍ നേരത്തേ എറണാകുളംപ്രത്യേക സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button