രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പരിശോധന; പെരിയാറിൽ നിന്നും രണ്ട് വഞ്ചികളിലായി മണൽ വാരി കടത്തിയ..

വരാപ്പുഴ പുത്തൻവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയാർ പുഴയിൽ നിന്നും രണ്ട് വഞ്ചികളിലായി മണൽ വാരി കടത്തുകയായിരുന്ന ആറ് പേർ പിടിയിൽ. ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്‌, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ റഷീദ്, സജീവൻ, അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് രണ്ട് കേസുകളിലായി പൊലീസിന്റെ പിടിയിലായത്. ഇവർ ഇതിന് മുൻപും കൊടുങ്ങല്ലൂർ, വടക്കേക്കര പൊലീസ് സ്റ്റേഷനുകളായി രജിസ്റ്റർ ചെയ്ത സമാന കേസിൽ ഉൾപ്പെട്ടവരാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സമീപ കാലത്തായി മണൽ വാരി കൊണ്ടിരുന്ന ഏഴ് വള്ളങ്ങൾ പുത്തൻവേലിക്കര പൊലീസ് പിടിച്ചെടുത്തിരുന്നു.

എസ് ഐ എൻജി അനീഷ്‌ കുമാർ , സീനിയർ സി പി ഒമാരായ ഇ ഇ റിയാസ്, പ്രദീഷ്കുമാർ, പി ബി ശ്രീകാന്ത്, ലീഗിൽ ജോസ് , എ എ അഭിലാഷ്, സനിൽ, സജീർ ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അനധികൃത മണൽ വാരലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button