പനമരം ഗസ്സാലി കോളജിൽ സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

വയനാട് പനമരം കൂളിവയൽ ഗസാലി കോളജിൽ സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ബൈക്ക് കോളജ് വളപ്പിലേക്ക് കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് ക്യാമ്പസിനുള്ളിൽ വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായത്. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി ആരംഭിച്ചു

Related Articles

Back to top button