മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം…. അറസ്റ്റിലായത് നാല്…

മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കോടി കാണിച്ച സംഭവത്തില്‍ നാല് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറ, ജില്ലാ ജനറല്‍ സെക്രട്ടറി വിബിന്‍ സി അഗസ്റ്റിന്‍, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാന്‍, പ്രിന്‍സ് ജോസഫ് എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

നാലുപേരെയും കട്ടപ്പന പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കട്ടപ്പന വാഴവരയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ ഉണ്ടാകുന്ന ആദ്യ കരിങ്കോടി പ്രതിഷേധമായിരുന്നു ഇത്. പക്ഷേ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഉള്‍പ്പെടെ ഇക്കാര്യം അറിയാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായിട്ടാണ് പ്രതിഷേധം നടന്നത്.

Related Articles

Back to top button