മുഖ്യമന്ത്രി’ക്കായി മൂന്ന് ചേരിയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു….

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഒരിഞ്ചും പിന്നോട്ടില്ലാതെ മൂന്ന് ചേരിയും. പരസ്യ പ്രകടനങ്ങൾ വിഡി സതീശനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കെസി പക്ഷം ശ്രമം നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇന്നലെ പരസ്യ പ്രതിഷേധങ്ങൾ പാടില്ലെന്ന ഫേസ്‌ബുക്ക് പ്രതികരണം സതീശൻ നടത്തിയത്. കെപിസിസി നേതൃത്വത്തിന്റെ വിലക്ക് തള്ളി സംസ്‌ഥാന വ്യാപകമായി സതീശൻ അനുകൂല പ്രകടനം തുടരുകയാണ്.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെസി വേണുഗോപാൽ. ഈ നിലപാട് കെസി നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും കെസി ഉന്നത നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം. കെസിയുടെ ഇടപെടലിലാണ് ഖർഗെ ഇടപെട്ട് ദീപ ദാസ്മുൻഷിയോട് റിപ്പോർട്ട് തേടിയത്. എതിർചേരികൾ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസി ആക്ഷേപിക്കുന്നുണ്ട്. അതേസമയം, പരസ്യപ്രതിഷേധങ്ങൾ പാടില്ലെന്ന് കെപിസിസി വീണ്ടും സർക്കുലർ ഇറക്കിയത് ഈ പശ്ചാത്തലത്തിലാണെന്നും വിവരമുണ്ട്.

Related Articles

Back to top button