പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി…

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രി ജീവനക്കാരാണ് ശുചിമുറിയിൽ വെടിയുണ്ടകൾ കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് പേട്ട പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

കണ്ടെത്തിയ വെടിയുണ്ടകൾ ഉപയോഗിച്ചവയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന റെയിൽവേ സംരക്ഷണ സേന (RPF) ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഒരു മുൻ ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വെടിയുണ്ടകൾ എങ്ങനെ ശുചിമുറിയിൽ എത്തിയെന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്. അശ്രദ്ധമായി ഉപേക്ഷിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് ആശുപത്രിയിലും പരിസരത്തും സുരക്ഷാ പരിശോധനകൾ കർശനമാക്കി.

Related Articles

Back to top button