വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എന്തിനുപോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന് ചെന്നിത്തലയും തുറന്ന് പറയണം

മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒരു മുൻമന്ത്രി സന്ദർശിക്കുന്നതിൽ സാധാരണനിലയിൽ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഈ സന്ദർശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാൻ തയ്യാറാവണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.



