ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം ഊർജിതം

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജതമാക്കാനും വാഹനങ്ങൾ കണ്ടെടുക്കാനുമാണ് നീക്കം. ഭൂട്ടാനിൽ നിന്ന് കടത്തിയ നാല് വാഹനങ്ങൾ കൂടി ദുൽഖറിന്റെ പക്കലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ രണ്ടുദിവസം മുമ്പ് കസ്റ്റംസ് സംഘം ദുൽഖറിനെ ചോദ്യം ചെയ്തിരുന്നു.
