അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം….പ്രതിക്ക്…

കൊല്ലം: കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ. ചടയമംഗലം കുരിയോട് സ്വദേശി സാബുവിനെ (46) ആണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ ഷാനവാസ് ശിക്ഷിച്ചത്. 2019 മാർച്ച് 17-ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചത്.



