അഷ്ടമി രോഹിണി….ഗുരുവായരൂരില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം….

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം സുഖ ദര്‍ശനമൊരുക്കാന്‍ ദേവസ്വം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വി.ഐ.പി / സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും.പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നല്‍കാനും അനുമതി നല്‍കി. അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36,82,000 രൂപയുടെ എസ്റ്റിമേറ്റിനും ദേവസ്വം അനുമതി നല്‍കിയിട്ടുണ്ട്.

വിശേഷാല്‍ കാഴ്ചശീവേലി

അഷ്ടമിരോഹിണി ദിനത്തില്‍ രാവിലെയും ഉച്ചയ്യ്ക്കും രാത്രിയിലുമുള്ള വിശേഷാല്‍ എഴുന്നെള്ളിപ്പിന് ദേവസ്വം ഗജവീരന്‍ ഇന്ദ്ര സെന്‍ സ്വര്‍ണ്ണക്കോലമേറ്റും. ഗോപാലകൃഷ്ണന്‍, വിനായകന്‍ എന്നീ ദേവസ്വം കൊമ്പന്‍മാര്‍ പറ്റാനകളാകും. രാവിലെയുള്ള കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്‍ ,ഗുരുവായൂര്‍ സന്തോഷ് മാരാര്‍ & പാര്‍ടി മേളം ഒരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയില്‍ ചോറ്റാനിക്കര നന്ദപ്പന്‍ മാരാരും സംഘവും. മദ്ദളം – കലാമണ്ഡലം കുട്ടി നാരായണന്‍ & പാര്‍ട്ടി, ഇടയ്ക്ക – പല്ലശ്ശന സുധാകരന്‍ & പാര്‍ട്ടി, കൊമ്പ്- പേരാമംഗലം വിജയന്‍ & പാര്‍ട്ടി, ഇലത്താളം – പാഞ്ഞാള്‍ വേലുക്കുട്ടി & പാര്‍ട്ടി എന്നീ കലാകാരന്‍മാര്‍ അണിനിരക്കും. ഗുരുവായൂര്‍ ശശി മാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാല്‍ ഇടയ്ക്ക – ഗുരുവായൂര്‍ ശശി മാരാര്‍, നാദസ്വരപ്രദക്ഷിണം – നെന്‍മാറ കണ്ണന്‍

Back to top button