കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി….മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍….

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന് പുറത്തിറങ്ങിയ പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍. മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍ ഖേദം ഉണ്ട്. പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് പലതും പറഞ്ഞ് പോയതെന്ന് ചേന്തി അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ നാവില്‍ നിന്ന് അരുതാത്തത് പലതും വന്നു. അതില്‍ വിഷമം ഉണ്ട്. പെട്ടന്നുള്ള പ്രകോപനത്തില്‍ അറിയാതെ സംസാരിച്ചുപോയതാണ്. അത് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കി. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും അവസരം കിട്ടിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വച്ച് ക്ഷമ പറയും’- ചേന്തി അനില്‍ പറഞ്ഞു.

Related Articles

Back to top button