‘ഫിനിഷറുടെ റോള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം’…തിലക് വര്‍മ…

ഇന്ത്യന്‍ ടി20 ടീമിലെ ബാറ്റിംഗ് നിരയിലെ തിരക്ക് കാരണം ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരുന്നതില്‍ ആശങ്കയില്ലെന്നും ടീമിനായി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും യുവതാരം തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധനേടിയ താരമാണ് തിലക്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് തന്റെ ബാറ്റിംഗ് ശൈലി മാറ്റാന്‍ താരം തയ്യാറായിരിക്കുകയാണ്.

തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും, സമ്മര്‍ദ്ദഘട്ടങ്ങളില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2025 ഏഷ്യാ കപ്പിലും 2026 ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ തിലക് നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, മൂന്നാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യാനുള്ള സാങ്കേതിക തികവ് തനിക്കൊപ്പമുണ്ടെന്ന് തിലക് വ്യക്തമാക്കി. എങ്കിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോഴാണ് കളി ഫിനിഷ് ചെയ്യാന്‍ കൂടുതല്‍ എളുപ്പമെന്ന് അദ്ദേഹം സമ്മതിച്ചു.

Related Articles

Back to top button