ബേക്കറി വഴിയുള്ള ഹോർട്ടി വൈൻ വിൽപ്പന അനുമതി വിവാദത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി..

ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തൽ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുമെന്ന് ലിജു പറഞ്ഞു. സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചു. അതേസമയം വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കും

Related Articles

Back to top button