ബേക്കറികള്‍ വഴി ഹോര്‍ട്ടി വൈന്‍ വില്‍പ്പന….ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ….

തിരുവനന്തപുരം: ബേക്കറികള്‍ വഴി ഹോര്‍ട്ടി വൈന്‍ വില്‍പ്പനക്ക് സർക്കാരിനെ അറിയിക്കാതെ അനുമതി നല്‍കിയ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി.കെ അനില്‍കുമാറിനെ മാറ്റി. പകരം പദവിയൊന്നും കൊടുത്തിട്ടില്ല. എല്‍ഡിഎഫ് കാലത്ത് നിയമിതനായ ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വകുപ്പ് മന്ത്രിയെയും സർക്കാരിനെയും അറിയിച്ചില്ല എന്നതാണ് പ്രധാന വീഴ്ച. വി. സുഭാഷാണ് പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍.

ബേക്കറികള്‍ വഴി 15 ശതമാനം വീര്യമുള്ള വൈന്‍ വില്‍പ്പന നടത്താന്‍ അനുമതി നല്‍കിയ സംഭവം വിവാദമായതോടെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെയാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി. ബേക്കറികളിലൂടെ വൈന്‍ വില്‍പ്പന നടത്താന്‍ അനുമതി ലഭിച്ച വിവരം മാധ്യമങ്ങളിലൂടെയും മറ്റുമാണ് അറിഞ്ഞതെന്നും, ഉടന്‍ തന്നെ എക്‌സൈസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button