മത കാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്, സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതി

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മതത്തിന്റെ ആളുകൾ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയും. മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. അല്ലാതെ കാലികം അല്ലെന്നു പറഞ്ഞു ഇകഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിലെ മദുഹു റസൂൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുകോയ തങ്ങൾ.



