‘ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും’ എന്നവർ എഴുതി; രേണുവിനെ കുറിച്ചുള്ള പോസ്റ്റിന് വന്ന കമന്റിൽ സീമ ജി നായർ

മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് സീമ ജി നായർ. അഭിനേത്രി എന്നതിനൊപ്പം തന്നെ നിരവധി സന്നദ്ധപ്രവർത്തനങ്ങളിലും മുന്നിലുള്ള സീമ കഴിഞ്ഞ ദിവസം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിയെ കുറിച്ചൊരു പോസ്റ്റിട്ടിരുന്നു. രേണുവിനെ പോയി കണ്ടെന്നും അവർക്ക് വന്ന നെഗറ്റീവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തിയെന്നും സീമ പറഞ്ഞിരുന്നു. പോസ്റ്റ് വാർത്തയായതിന് പിന്നാലെ വന്ന കമൻറുകൾക്ക് പേര് പറഞ്ഞ് മറുപടി കൊടുത്തിരിക്കുകയാണ് സീമ ജി നായർ ഇപ്പോൾ.തിരുവനന്തപുരത്തു നിന്ന് ഷീജ റാണി എന്നയാൾ, ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന് പറഞ്ഞ് കമന്റിട്ടെന്ന് സീമ പറയുന്നു. കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുതെന്നും ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും സീമ പറഞ്ഞു.

Related Articles

Back to top button