ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ…

തൃശൂർ: വരവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ സോഷ്യൽ സയൻസ് അധ്യാപകൻ മണികണ്ഠനെതിരെ ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ഒരാഴ്ച മുൻപാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ മർദ്ദനം നടന്നത്. താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ബെഞ്ചിൽ നിന്ന് കുനിഞ്ഞപ്പോഴാണ് അധ്യാപകൻ മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു.
സംഭവത്തിന് പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. അതേസമയം, വിദ്യാർത്ഥികൾക്ക് നേരെ അധ്യാപകനായ മണികണ്ഠൻ മുൻമ്പും സമാന രീതിയിൽ ശാരീരിക ശിക്ഷ നൽകിയിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



