തിരുവനന്തപുരം മൃഗശാല മാറ്റണം… നെയ്യാർ മാതൃകയിൽ പുതിയ ഇടം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം അനുയോജ്യമല്ലെന്നും മൃഗങ്ങളുടെ ക്ഷേമം കൂടി പരിഗണിച്ച് കാടിനോട് ചേർന്ന സ്വാഭാവിക അന്തരീക്ഷത്തിലേക്ക് മാറ്റണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. നെയ്യാർ പോലെ കാടുമായി ചേർന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മൃഗശാല മാറ്റണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ ഉയർത്തേണ്ടതുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ മൃഗങ്ങൾക്ക് ആവശ്യമായ സ്വാഭാവിക അന്തരീക്ഷം ലഭിക്കാത്തത് അവയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, യൂറോപ്പിലെ മാതൃകയിൽ കേരളത്തിൽ കെയർ ഗിവിങ് കോഴ്സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴ്സിന്റെ ഭാഗമായി കുട്ടികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളും ഒരുക്കും. സംസ്ഥാനത്ത് പരമാവധി കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തിരുവനന്തപുരം മൃഗശാല നിലവിൽ നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കേരള സർക്കാരിന്റെ മ്യൂസിയം ആൻഡ് സൂ വിഭാഗത്തിന്റെ കീഴിലാണ് മൃഗശാല പ്രവർത്തിക്കുന്നത്.

Related Articles

Back to top button