ഇത് കേരളമോ? കേരളത്തിൽ അടിയന്തരാവസ്ഥാ കാലത്തിന് സമാനമായ സാഹചര്യം

റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തുന്നത് തനി ഗുണ്ടായിസമാണെന്ന് വീണാ ജോർജ്. മാധ്യമപ്രവർത്തകരെ ബന്ദികളാക്കി വാർത്താ സംപ്രേഷണം തടഞ്ഞ നടപടി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണ്. അങ്ങേയറ്റം അപലപനീയമാണെന്നും മുൻമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
അല്പസമയം മുൻപ് റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ഡെസ്കിൽ നിന്ന് മാധ്യമപ്രവർത്തകരെ എഴുന്നേൽപ്പിച്ചു പുറത്തു വിട്ട്, അവരുടെ കസേരകളിൽ പോലീസ് കയറിയിരിക്കുന്ന കാഴ്ചയും കണ്ടു. ലജ്ജാകരമാണ്. കേരളത്തിൽ അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് വീണാ ജോർജ് വിമർശിച്ചു.




